‘സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം’; നേതൃത്വത്തെ ലക്ഷ്യംവെച്ച് സന്ദീപിന്റെ പോസ്റ്റ്
പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് ജി.വാര്യര്‍. പാലക്കാട് പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്വാരത്ത് മൊബൈല്‍ ടവര്‍ സ്ഥാപിച്ച വിവരം പങ്കുവെച്ച് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യരുടെ പരിഹാസം.
“വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ടുവന്നു” ബി.ജെ.പി നേതൃത്വത്തെ ലക്ഷ്യംവെച്ച് പോസ്റ്റിന്റെ അവസാന ഭാഗത്ത് സന്ദീപ് ജി. വാര്യര്‍ കുറിച്ചു.
കോട്ടയത്ത് വെച്ച് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.