Latest

ദൈവത്തെ കണ്ടു, മരിച്ചുപോയ മുത്തശ്ശിയോട് സംസാരിച്ചു; വിചിത്രവാദവുമായി കോമയിലായ സ്ത്രീ

താൻ ദൈവത്തെ കണ്ടു എന്ന അവകാശവാദവുമായി കോമയിലായ ഒരു സ്ത്രീ. കെന്റക്കിയിൽ നിന്നുള്ള പെന്നി വിറ്റ്ബ്രോട്ട് എന്ന സ്ത്രീയെ ശ്വസനതടസത്തെ തുടർന്ന് 2014-ലും 2016-ലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ ദൈവത്തെ കണ്ടു എന്നും മരിച്ചുപോയ തന്റെ മുത്തശ്ശിമാരുമായി സംസാരിച്ചു എന്നും സ്ത്രീ അവകാശപ്പെട്ടത്.

മരിച്ച മുത്തശ്ശിയെ അബോധാവസ്ഥയിൽ കിടക്കുമ്പോൾ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അവർ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും പെന്നി പറഞ്ഞു. മുത്തശ്ശിമാരുടെ ആത്മാവ് വന്ന് ഈ ഭൂമിയിലുള്ള സമയം വളരെ വ്യവസ്ഥാപിതമാണ്. അത് നിങ്ങളിൽ നിന്നും അകന്നകന്ന് പോവുകയാണ് എന്നാണ് പറഞ്ഞത് എന്നാണ് പെന്നി പറയുന്നത്. 

“കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് തനിക്ക് അലർജി ഉണ്ടായി. അങ്ങനെ വയ്യാതായ സമയത്ത് ഒരു തിളങ്ങുന്ന പ്രകാശം കണ്ടു. പിന്നാലെ മുത്തശ്ശിയുടെ ആത്മാവ് വന്ന് തന്നോട് ശാന്തമായിരിക്കാൻ ആവശ്യപ്പെട്ടു.” പെന്നി വിശദീകരിച്ചു. കോമയിൽ നിന്നും ഉണർന്ന ഉടനെ തന്നെ തന്റെ അസുഖമെല്ലാം ഭേദമായി എന്നും പെന്നി അവകാശപ്പെടുന്നു.