ഓര്‍ഡര്‍ ചെയ്തത് വാച്ച്; ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വന്നത് ചാണകം
ലക്നോ: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ലഭിക്കുക. ഇത്തരത്തിൽ നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത്. സോപ്പു കട്ടയും പഴയ സാധനവുമൊക്കെ മാറി ലഭിച്ചിട്ടുള്ള വാര്‍ത്തകളാണ് സാധാരണ പുറത്ത് വരിക. എന്നാല്‍, യുപിയിലെ കൗശാംബി ജില്ലയിലെ യുവതിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വന്ന പാഴ്സലില്‍ നിന്ന് ലഭിച്ചത് ചാണകമാണ്.
ഫ്ലിപ്കാർട്ടിൽ നിന്ന് സഹോദരൻ രാഘവേന്ദ്രയ്ക്കായാണ് നീലം യാദവ് എന്ന യുവതി വാച്ച് ഓർഡർ ചെയ്തത്. ബിഗ് ബില്യൺ ഡേ സെയിലിനിടെയാണ് വാച്ച് ബുക്ക് ചെയ്തത്. 1304 രൂപയായിരുന്നു വില. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 28ന് ഓർഡർ ചെയ്ത വാച്ച് ഒക്ടോബർ ഏഴിനാണ് ലഭിച്ചത്. പണം നൽകിയ ശേഷമാണ് പാക്കറ്റ് തുറന്നത്.
പായ്ക്കറ്റിനുള്ളില്‍ ദുർഗന്ധം വമിക്കുന്ന ചാണകമാണ് ഉണ്ടായിരുന്നത്. രാഘവേന്ദ്ര ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ ഡെലിവറി ബോയ് പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും ഉപഭേക്താവില് നിന്ന് ചാണകം അടങ്ങിയ പായ്ക്കറ്റ് തിരികെ വാങ്ങുകയും ചെയ്തു.