ഗർഭച്ഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്നത് അധാര്‍മികമെന്ന് കമലാ ഹാരിസ്
ഓസ്റ്റിൻ: ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ടെക്സസിൽ കർശനമായി നടപ്പിലാക്കുന്ന ഗർഭച്ഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ശക്തമായി അപലപിച്ചു.
ഒക്ടോബർ എട്ടിന് ഓസ്റ്റിനിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കമലാ ഹാരിസ് ഗർഭച്ഛിദ്ര നിരോധനത്തെ അധാർമ്മികം എന്ന് വിശേഷിപ്പിച്ചു.
ഗർഭച്ഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സ്റ്റേറ്റ് നിയമത്തെ നിയമപരമായി നേരിടാൻ പ്രോസിക്യൂട്ടർമാരുടെയും സ്റ്റേറ്റ് ഒഫീഷ്യല്‍സിന്റെയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു.