ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി ഇന്ത്യയിൽ അവതരിപ്പിച്ചു
ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒരു മാസത്തിന് ശേഷം വാഹനത്തിന്റെ വില വെളിപ്പെടുത്തും. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ 50,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. ആദ്യത്തെ 500 യൂണിറ്റുകളുടെ ഡെലിവറി 2023 ജനുവരി മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഇ 3.0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള അറ്റോ 3 ചൈനീസ് വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും. ഇവിടെ, ഇത് എസ്കെഡി (സെമി-നാക്ക്ഡ് ഡൗൺ) വഴി ഇറക്കുമതി ചെയ്യും. തുടർന്ന് ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂർ ആസ്ഥാനമായുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ ഇത് അസംബിൾ ചെയ്യും.