ഹിന്ദിവത്ക്കരണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനൊരുങ്ങി ഡി.എം.കെ
ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു.
ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ, വിദ്യാർത്ഥി വിഭാഗം സെക്രട്ടറി സി.വി.എം.പി ഏഴിലരശൻ എന്നിവർ ചേർന്നാണ് ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒക്ടോബർ 15ന് തമിഴ്നാട്ടിലുടനീളം ഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും.