ടാറ്റ പവറിന് നേരെയുണ്ടായ സൈബറാക്രമണം ഐടി സംവിധാനങ്ങളെ ബാധിച്ചു
ന്യൂഡൽഹി: ടാറ്റാ പവറിനെതിരെ സൈബർ ആക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നിരുന്നാലും, എല്ലാ പ്രധാന പ്രവർത്തനങ്ങളും സാധാരണഗതിയിലാണ് നടക്കുന്നതെന്നും സൈബർ ആക്രമണം ബാധിച്ച സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോർട്ടലുകളിൽ പ്രവേശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തുന്നുണ്ട്. തുടർ നടപടികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
രാജ്യത്തിന്റെ ഊർജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അതേസമയം, സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് പതിവ് പരിശോധനകളും സമയബന്ധിതമായ നടപടികളും നിർബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥകളും വൈദ്യുതി ബില്ലിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.