സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവുമായി സൗദി

റിയാദ്: സിമന്‍റ് വ്യവസായത്തിൽ, സൗദി അറേബ്യ മിഡിൽ ഈസ്റ്റിൽ ഒന്നും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി. നിരവധി വികസന പദ്ധതികൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതിനാൽ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ സിമന്‍റ് ഉൽപാദനം പ്രതിവർഷം 70 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വ്യവസായ, മിനറൽ റിസോഴ്സസ് മന്ത്രാലയവുമായി സഹകരിച്ച് സൗദി അറേബ്യയിലെ സിമന്റ് ഡീകാർബണൈസേഷൻ 2060-ലേക്കുള്ള വഴികൾ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.