വിൻഫാസ്റ്റ് വിഎഫ്ഇ 34 ഇവികളിൽ 730 എണ്ണം തിരിച്ചു വിളിക്കുന്നു
വിയറ്റ്നാമിൻ്റെ വിൻഫാസ്റ്റ് തങ്ങളുടെ വിഎഫ്ഇ 34 ഇലക്ട്രിക് കാറുകളിൽ 730 എണ്ണം, സൈഡ് ക്രാഷ് സെൻസറുകളെക്കുറിച്ച് അന്വേഷിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വിൻ ഗ്രൂപ്പിന്‍റെ യൂണിറ്റായി വിൻഫാസ്റ്റ് 2019ലാണ് പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ വർഷം അവസാനം ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ 2,208 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു കഴിഞ്ഞു. വിഎഫ്ഇ 34 മോഡലുകളിലെ എയർബാഗ് സിസ്റ്റത്തിന്‍റെ സൈഡ് ക്രാഷ് സെൻസറിൽ കമ്പനി പരിശോധന നടത്തും.
ഇത് എയർബാഗ് കൺട്രോളറുമായി പൊരുത്തപ്പെടാത്തതിൻ്റെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, കൺട്രോളർക്ക് ചിലപ്പോൾ തെറ്റായ സിഗ്നൽ അയച്ചേക്കാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, സെൻസർ പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി കമ്പനി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.