മസ്കിന്റെ ബേൺട് ഹെയർ പെര്‍ഫ്യൂം മുഴുവൻ വിറ്റു തീർന്നു
ശതകോടീശ്വരനായ എലോൺ മസ്ക് കഴിഞ്ഞയാഴ്ച പെർഫ്യൂം ബ്രാൻഡായ ബേൺട് ഹെയർ അവതരിപ്പിച്ചിരുന്നു. സ്പെഷ്യല്‍ എഡീഷനായി വന്ന പെർഫ്യൂം മസ്ക് വെറും ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു തീർത്തു. ഏകദേശം 84000 രൂപ(100 യുഎസ് ഡോളർ) വീതം വിലയുള്ള 30000 ബോട്ടിലുകളാണ് വില്‍പ്പനയ്ക്കെത്തിച്ചത്.
ഒക്ടോബർ 12ന് വിൽപ്പനയ്ക്കെത്തിയ 20000 ബോട്ടിൽ പെർഫ്യൂമും മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിച്ചു. ഇതുവരെ 28700 കുപ്പികൾ വിറ്റഴിഞ്ഞുവെന്നും 1300 കുപ്പികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബാക്കിയുള്ള കുപ്പികളും വിറ്റുപോയി. പെർഫ്യൂം വിൽപ്പനയിലൂടെ ഏകദേശം 25.2 കോടി രൂപയാണ് മസ്ക് നേടിയത്.