ലോകകപ്പ് ഫുട്ബോൾ: 32 അംഗ ടീമിനെ പ്രഖ്യാപിച്ച് സൗദി
ജിദ്ദ: ലോകകപ്പിനുള്ള മൂന്നാമത്തെയും അവസാനത്തെയും തയ്യാറെടുപ്പുകൾക്കുള്ള 32 അംഗ ടീമിനെ സൗദി കോച്ച് ഹെർവ് റെനാർഡ് പ്രഖ്യാപിച്ചു. അബുദാബിയിൽ ഗ്രീൻ ഫാൽക്കൺസ് ആതിഥേയത്വം വഹിക്കുന്ന പരിശീലന ക്യാമ്പിന് ശേഷം നവംബർ 20ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി അഞ്ച് സൗഹൃദ മത്സരങ്ങളിൽ ഇവർ പങ്കെടുക്കും.
ഈ മാസം 22ന് അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നോർത്ത് മാസിഡോണിയയ്ക്കെതിരെയാണ് മത്സരം. പരിശീലന ക്യാമ്പിന് ശേഷം 26 അംഗ ഔദ്യോഗിക സംഘം ദോഹയിലേക്ക് തിരിക്കും.
മുഹമ്മദ് അൽ ഒവൈസ്, ഫവാസ് അൽ ഖർനി, മുഹമ്മദ് അൽ യാമി, നവാഫ് അൽ അഖിദി, യാസർ അൽ ഷഹ്റാനി, അലി അൽ ബുലൈഹി, അബ്ദുല്ല അൽ അമ്രി, അബ്ദുല്ല മദു, ഹസൻ തംബക്തി, സുൽത്താൻ അൽ-ഗന്നം, അഹമ്മദ് ബമസൗദ്, സൗദ് അബ്ദുൽഹമീദ്, മുഹമ്മദ് അൽ-ബ്രേക്ക്, റിയാദ് ഷരാഹിലി, അലി അൽ-ഹസ്സൻ, മുഹമ്മദ് കാനൂ, അബ്ദുല്ല അൽ-മൽക്കി, സൽമാൻ അൽ-ഫറജ്, നാസർ അൽ-ദൗസരി, അബ്ദുല്ല ഒതയ്ഫ്, സാമി അൽ-നജീ, സേലം അൽ-ദൗസരി, അബ്ദുൽറഹ്മാൻ അൽ-അബൗദ്, ഫഹദ് അൽ-മുവല്ലദ്, നവാഫ് അൽ-അബേദ്, ഹത്തൻ ബഹ്ബ്രി, അയ്മൻ യഹ്യ, ഹൈതം അസിരി, അബ്ദുല്ല റദീഫ്, അബ്ദുല്ല അൽ-ഹംദാൻ, സാലിഹ് അൽ-ഷെഹ്രി, ഫിറാസ് അൽ-ബുറൈകാൻ എന്നിവരടങ്ങുന്നതാണ് 32 കളിക്കാർ.