പുതിയ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് മിറ്റ്സുബിഷി

വിയറ്റ്നാം മോട്ടോർ ഷോ 2022ൽ ഒരു പുതിയ എക്സ്എഫ്സി എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി. ഹ്യുണ്ടായ് ക്രെറ്റയെ നേരിടാൻ ഒരുങ്ങുന്ന പ്രൊഡക്ഷൻ-സ്പെക്ക് മിറ്റ്സുബിഷി എക്സ്എഫ്സി എസ്യുവി ആദ്യം വിയറ്റ്നാമീസ് വിപണിയിലാണ് അവതരിപ്പിക്കുക. ക്രെറ്റയും സെൽറ്റോസും ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്ന മറ്റ് ആസിയാൻ വിപണികളിലും കോംപാക്റ്റ് എസ്യുവി വിൽപ്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ മിറ്റ്സുബിഷി എക്സ്എഫ്സി, റോബസ്റ്റ് & ഇൻഡിജിനസ് ബ്രാൻഡിന്‍റെ ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. സിഗ്നേച്ചർ ഡൈനാമിക് ഷീൽഡ് ആശയം ഉപയോഗിച്ചാണ് മുൻവശത്തെ ഫാസിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രേ കളർ സ്കീമിൽ ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലാണ് കൺസെപ്റ്റിനുള്ളത്.