വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ ഇനി ചക്കയും മാങ്ങയും; ചട്ടം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത്, ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാം. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്ന ചട്ടം നിലവിൽ വന്നു. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് കേരള ചെറുകിട വൈനറി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്.
ഇതിനായി അബ്കാരി ചട്ടങ്ങളിലെ ഭേദഗതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രാദേശികമായി ലഭ്യമായ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.