അൾട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് ബൈക്ക് ബുക്കിംഗ് ഇന്ന് മുതൽ

ഇലക്ട്രിക് സ്പോർട്സ് ബൈക്ക് നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ഇന്ന് മുതൽ 10,000 രൂപയുടെ ടോക്കൺ തുകയ്ക്ക് എഫ് 77 ന്‍റെ ബുക്കിംഗ് ആരംഭിച്ചു. ഈ വർഷം നവംബർ 24 ന് ഇലക്ട്രിക് മോട്ടോർ സൈക്കിൾ ലോഞ്ച് ചെയ്യും.

എന്നാൽ എഫ് 77ന്റെ വില എത്രയാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അൾട്രാവയലറ്റ് എഫ് 77 റോഡിൽ നന്നായി കൈകാര്യം ചെയ്യുന്നതിനായി ഭാരം കുറഞ്ഞ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. ഇ-ബൈക്കിന്‍റെ മോട്ടോർ മൗണ്ട് മുമ്പത്തേതിനേക്കാൾ 30 ശതമാനം ഭാരം കുറഞ്ഞതും രണ്ട് മടങ്ങ് കട്ടിയുള്ളതും മികച്ച സ്ഥിരത ഉറപ്പാക്കുന്നതുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.