യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ഐഫോണുകൾ ഉടൻ
യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ഐഫോണുകൾ ആപ്പിൾ ഉടൻ പുറത്തിറക്കും. നിലവിൽ ലൈറ്റ്നിങ് പോർട്ടുള്ള ഐഫോണുകളാണ് കമ്പനി വിൽക്കുന്നത്. ഇക്കാരണത്താൽ, മിക്ക സ്മാർട്ട്ഫോൺ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകൾ ഐഫോണുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
വാൾസ്ട്രീറ്റ് ജേണലിന്റെ വാർഷിക ടെക് ലൈവ് കോൺഫറൻസിൽ സംസാരിക്കവെയാണ് ആപ്പിളിന്റെ വേൾഡ് വൈഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് ഇക്കാര്യം സ്ഥിരീകരിച്ചത്.
2024 ഓടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിർബന്ധമാക്കുന്ന യൂറോപ്യൻ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.