എല്ലാ വീട്ടിലും ശുദ്ധജലം; ഗുജറാത്തിനെ ‘ഹര് ഘര്‍ ജല്‍’ സംസ്ഥാനമായി പ്രഖ്യാപിച്ചു
വഡോദര: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കിക്കൊണ്ട് ഗുജറാത്തിനെ ‘ഹർ ഘർ ജൽ’ സംസ്ഥാനമായി പ്രഖ്യാപിച്ചു. ഗുജറാത്ത് സർക്കാരിന്റെ കണക്കുകൾ പ്രകാരം 91,73,378 വീടുകളിൽ പൈപ്പ് കണക്ഷനുണ്ട്.
‘ഈ പുതുവർഷത്തിൽ ഗുജറാത്തിന് മറ്റൊരു നേട്ടം കൂടി. 100% ഹര് ഘര്‍ ജല്‍ സംസ്ഥാനമായി ഗുജറാത്ത്’ എന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്വി ട്വീറ്റ് ചെയ്തു.
100% കുടിവെള്ള ടാപ്പ് നൽകി ഗുജറാത്ത് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിനത്തിലാണ് ഉള്ളത്. ഗ്രാമങ്ങളിലെ ഓരോ വീടുകളിലും സുരക്ഷിതവും സുസ്ഥിരവുമായ ശുദ്ധജലം ലഭിക്കാൻ തുടങ്ങിയെന്ന് ഗുജറാത്ത് ജലവിതരണ വകുപ്പും ട്വീറ്റ് ചെയ്തു.