എലോൺ മസ്‌കിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത എലോൺ മസ്കിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ സമ്മർദ്ദം കാരണം ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ശബ്ദം ട്വിറ്റർ തടയില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“ട്വിറ്റര്‍ ഇനി കൂടുതല്‍ കാര്യക്ഷമമായി വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) നടത്തുമെന്നും വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ സമ്മര്‍ദം മൂലം ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം ഇനി തടയില്ലെന്നും പ്രതീക്ഷിക്കുന്നു” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെയുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ മസ്ക് പുറത്താക്കിയിരുന്നു.