ലഹരിക്ക് അടിമയായിരുന്നെന്ന് വെളിപ്പെടുത്തി വസീം അക്രം
ലാഹോര്‍: മാരക മയക്കുമരുന്നായ കൊക്കെയ്ന്‍ അടിമയായിരുന്നെന്ന് വെളിപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം. ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ.
ക്രിക്കറ്റ് കരിയർ അവസാനിച്ചതിന് ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഭാര്യയുടെ മരണശേഷം ലഹരി ഉപയോഗം ഉപേക്ഷിച്ചു. തന്റെ ആത്മകഥയിൽ ഇതേപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും 56 കാരനായ വസീം അക്രം പറഞ്ഞു.
പാകിസ്ഥാന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങളും, 356 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 1992 ലെ പാക്കിസ്ഥാന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച, അന്താരാഷ്ട്ര ക്രിക്കറ്റിൽ 916 വിക്കറ്റുകൾ നേടിയ ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കായിക ലോകം.