റാസല്‍ഖൈമയില്‍ പൊതു സ്ഥലങ്ങളിൽ ബാര്‍ബിക്യുവിന് നിരോധനം

റാസല്‍ഖൈമ: അജ്​മാന്​ പിന്നാലെ പൊതുസ്ഥലങ്ങളിൽ തീയിടുന്നതും ബാർബിക്യൂ ചെയ്യുന്നതും അനുവദനീയമല്ലെന്ന് റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ഇതിനായി നിയുക്ത സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

റാസ് അൽ ഖൈമയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെ 5537 പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ട്രാഫിക് താരിഫ് കാർഡ് ഇല്ലാതെ ടോൾ ഗേറ്റ് കടന്ന ലംഘനങ്ങളും(2041) പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ ലംഘനങ്ങളും(1,134) പൊതു ഉത്തരവുകളുടെ ലംഘനങ്ങളും(1,078) റിപ്പോർട്ട് ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.