ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പറ്റില്ലെങ്കിൽ പിരിച്ചുവിടും; ട്വിറ്ററില്‍ പരിഷ്കാരങ്ങൾ
അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക് സ്വീകരിച്ചുവരികയാണ്. ട്വിറ്ററിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന മസ്കിന്റെ പ്രഖ്യാപനം ജീവനക്കാർക്ക് വലിയ തിരിച്ചടിയായി.
ആഴ്ചയിലെ എല്ലാ ദിവസവും ജോലിക്ക് വരാനും ദിവസം 12 മണിക്കൂർ ജോലി ചെയ്യാനും മസ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് കഴിയാത്തവരെ പിരിച്ചുവിടുമെന്നും മസ്ക് മുന്നറിയിപ്പ് നൽകി.
ട്വിറ്റർ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ അധിക മണിക്കൂർ ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രഖ്യാപിത മാറ്റങ്ങൾക്കായി ജോലി ചെയ്യുന്ന ചില ജീവനക്കാർക്ക് മാത്രമാണ് ജോലി സമയം വർദ്ധിപ്പിച്ചതെന്നാണ് വിവരം.