ട്വിറ്റർ ബ്ലൂ ടിക്ക്; ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

ന്യൂഡല്‍ഹി: ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന എലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുപിഐ ഓട്ടോപേയ്ക്ക് എൻപിസിഐ നിർദ്ദേശം നൽകി. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ അല്ലെങ്കിൽ 662 രൂപ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നാണ് മസ്ക് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ ഓട്ടോപേ സൗകര്യം ആരംഭിച്ചത്.

യുപിഐയുടെ ഓട്ടോപേ സംവിധാനത്തിന് ഇതിനകം ഏഴ് ദശലക്ഷം വരിക്കാരുണ്ടെന്ന് എൻപിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ദിലീപ് അസ്‌ബെ, മസ്കിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചു.