ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു; നാസയുടെ ബഹിരാകാശ നിലയത്തിന് ചൈനീസ് ബദൽ

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ച് ചൈനയുടെ ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മൂന്നാമത്തെയും അവസാനത്തെയുമായ മൊഡ്യൂള്‍ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. അധികം വൈകാതെ നിലയം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോര്‍ യൂണിറ്റും ലാബും അടങ്ങുന്ന മെങ്ഷ്യാന്‍ മൊഡ്യൂളാണ് ഇന്നലെ നിലയവുമായി ബന്ധിപ്പിച്ചത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ബഹിരാകാശ യാത്രികര്‍ക്ക് സ്ഥിരതാമസമൊരുക്കുകയെന്ന ദീര്‍ഘകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചൈനീസ് നിലയവും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ബഹിരാകാശ ഗവേഷണ മേഖലയില്‍ കിടമത്സരത്തിന് കളമൊരുങ്ങുകയാണ്.