ഫോണിലെ ഫോട്ടോകള്‍ നേരിട്ട് വേഡിലേക്ക്; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ഓഫീസ് ഇൻസൈഡർ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണിൽ നിന്ന് വേഡ് ഫോര്‍ വെബ് ഡോക്യുമെന്‍റുകളിലേക്കും പവർപോയിന്‍റ് പ്രസന്‍റേഷനുകളിലേക്കും നേരിട്ട് ചിത്രങ്ങൾ ചേർക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു.

കേബിളുകളും മറ്റും ഉപയോഗിച്ച് പിസിയിലേക്ക് ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതിനുപകരം, ഉപയോക്താക്കൾ നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള എളുപ്പവഴികൾ തേടുകയാണ്. അവയിലൊന്നാണ് രണ്ട് ഉപകരണങ്ങളിലും ഒരുപോലെ ലഭ്യമാകുന്ന ക്ലൗഡ് സേവനങ്ങൾ.

പുതിയ അപ്ഡേറ്റോടെ, വേഡ്, പവർപോയിന്‍റ് എന്നിവയുടെ വെബ് പതിപ്പിൽ ‘ഇന്‍സേര്‍ട്ട് പിക്ചര്‍ ഫ്രം മൊബൈല്‍ ഡിവൈസ്’ എന്ന ഓപ്ഷനും ലഭിക്കും.