2018ലെ വെള്ളപ്പൊക്കം സിനിമയാവുന്നു; അണിനിരക്കുന്നത് വൻ താരനിര
2018 ൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി ജോസഫാണ് ‘2018’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംവിധായകന്റേതാണ്. പ്രശസ്ത യുവ നോവലിസ്റ്റ് അഖിൽ പി ധർമ്മജനാണ് സഹരചയിതാവ്.
പൃഥ്വിരാജും ഫഹദ് ഫാസിലും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, അപർണാ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. 777 ചാർലി എന്ന സൂപ്പർഹിറ്റ് കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ നോബിൻ പോളാണ് സംഗീത സംവിധാനം നിർവഹിക്കുക.