ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു
ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ട്വിറ്ററിന്‍റെ വെബ് സൈറ്റിലാണ് ഈ പ്രശ്നം ഉടലെടുത്തത്. “എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട, വീണ്ടും ശ്രമിക്കുക” എന്നതായിരുന്നു ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാണിച്ച സന്ദേശം.
നിരവധി ആളുകൾ ഡൗൺ ഡിറ്റക്ടർ ആപ്ലിക്കേഷനിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൗൺ ഡിറ്റക്ടർ ഗ്രാഫ് കാണിക്കുന്നത് പ്രശ്നം 3 മണിക്ക് ആരംഭിച്ച് 7 മണിയോടെ വർദ്ധിച്ചുവെന്നാണ്. ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്.