മാരക രോഗാണുക്കളിൽ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും
കോവിഡും അതിന്‍റെ പുതിയ വകഭേദങ്ങളും ലോകത്തെ ബാധിക്കുന്ന സമയത്തും, റാവൽപിണ്ടിക്ക് സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ബയോവെപ്പൺ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാൻ സേനയുടെ കീഴിലുള്ള ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനും മാരകമായ രോഗാണുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് വളരെ നൂതനമായ ശാസ്ത്രീയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ ആഗോള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചൈന പാകിസ്ഥാനിൽ കോവിഡ് പോലുള്ള രോഗകാരികളെ സൃഷ്ടിക്കുകയാണ്. അത് കോവിഡിനേക്കാൾ ഉയർന്ന അളവിൽ അപകടകാരിയാകാൻ സാധ്യതയുണ്ട്.
2020 ൽ പാകിസ്ഥാൻ ഇത്തരം റിപ്പോർട്ടുകൾ ആദ്യം നിഷേധിച്ചതോടെ ദുരൂഹത വർദ്ധിച്ചു. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ബയോ-സേഫ്റ്റി ലെവൽ -3 (ബിഎസ്എൽ -3) ലബോറട്ടറി ഓഫ് പാകിസ്ഥാന്റെ ലബോറട്ടറിയെക്കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്താവിച്ചിരുന്നു.