തലച്ചോറിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

മസ്തിഷ്ക കോശങ്ങളിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിനും അതുവഴി ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായുള്ള അതിന്‍റെ ബന്ധം കണ്ടെത്തുന്നതിനും പുതിയ ചികിത്സകളുടെ വികസനത്തിന് വഴിയൊരുക്കുന്നതിനും ഒരു പുതിയ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചു. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണം, തലച്ചോറിലെ കൊളസ്ട്രോളിന്‍റെ പ്രധാന സ്ഥാനങ്ങളെക്കുറിച്ചും അത് ഏത് തന്മാത്രകളിലേക്ക് മാറ്റാൻ കഴിയുമെന്നും കാണിക്കുന്നു.

മസ്തിഷ്കം വളരെ സങ്കീർണ്ണമായ ഒരു അവയവമാണ്, കൊളസ്ട്രോളും അതിന്‍റെ മെറ്റബോളൈറ്റുകളും തലച്ചോറിന്‍റെ പ്രവർത്തനത്തിന് അടിത്തറയിടുന്നു. ഡിസ് റെഗുലേറ്റഡ് കൊളസ്ട്രോൾ മെറ്റബോളിസം അൽഷിമേഴ്സ്, പാർക്കിൻസൺസ്, ഹണ്ടിംഗ്ടൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, മോട്ടോർ ന്യൂറോൺ രോഗം എന്നിവയുൾപ്പെടെ നിരവധി ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൊളസ്ട്രോൾ വ്യത്യസ്ത മസ്തിഷ്ക പ്രദേശങ്ങളിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ലെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും, തലച്ചോറിന്‍റെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ കൊളസ്ട്രോൾ മെറ്റബോളിസം മൈക്രോസ്കോപ്പിക് തലങ്ങളിൽ മാപ്പ് ചെയ്യുന്നതിന് ഇതുവരെ ഒരു സാങ്കേതികവിദ്യയും ലഭ്യമായിരുന്നില്ല.