ബ്ലൂ ടിക്കിന് പണം ഈടാക്കൽ; ട്വിറ്ററിന്റെ നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല
സാൻഫ്രാൻസിസ്കോ: നിലവിൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കാരം ബാധിച്ചേക്കില്ലെന്ന് സൂചന. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് തേടുന്നവർക്കും ഇത് ബാധകമായിരിക്കും.
ശതകോടീശ്വരൻ എലോൺ മസ്ക് ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം അറിയിച്ചിരുന്നു. വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് ബാഡ്ജ് നൽകുക. ഇതിനകം വെരിഫൈ ചെയ്ത ഉപയോക്താക്കളും പണം നൽകണം ഇല്ലെങ്കിൽ 90 ദിവസത്തിന് ശേഷം അവരുടെ ബ്ലൂ ബാഡ്ജുകൾ നഷ്ടപ്പെടുമെന്നതാണ് പുതിയ പ്ലാൻ.
ഇതിനകം വെരിഫൈഡ് അക്കൗണ്ടുള്ള വലിയ ബ്രാൻഡ് പരസ്യദാതാക്കൾക്ക് ഈ ആഴ്ച അവരുടെ പേരിന് താഴെ ഒരു ‘ഔദ്യോഗിക’ ലേബൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.