ജഡ്ജിമാര്‍ ജാമ്യം നല്കാന് മടിക്കുന്നത് ഭയം മൂലം; ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കീഴ്ക്കോടതികളിലെ ജഡ്ജിമാർ ഭയം കൊണ്ടാണ് ജാമ്യം അനുവദിക്കാൻ മടിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കീഴ്കോടതികള് ജാമ്യം നല്കാന് മടിക്കുന്നതിനാല്‍ മേല്‍ക്കോടതികളില്‍ ജാമ്യാപേക്ഷകള്‍ കുന്നുകൂടുകയാണ്. അത് അവര്‍ കുറ്റകൃത്യം മനസിലാക്കാത്തതുകൊണ്ടല്ല. നീചമായ കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്കിയാല് തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്.” അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും ചടങ്ങിൽ സന്നിഹിതനായിരുന്നു. സ്ഥലം മാറ്റത്തിനായി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.