വിഖ്യാത ഫ്രഞ്ച് പരിശീലകൻ ആഴ്സെൻ വെംഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്
വിഖ്യാത ഫ്രഞ്ച് ഫുട്‌ബോൾ പരിശീലകൻ ആഴ്സെൻ വെംഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വിവിധ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമുകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് അദ്ദേഹം വരുന്നതെന്നാണ് റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് ഡൽഹിയിൽ ഐ-ലീഗ് ക്ലബ് പ്രതിനിധികളുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ നടത്തിയ ചർച്ചയ്ക്കിടെയാണ് വെംഗർ ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന സൂചന നൽകിയത്. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ മേധാവിയാണ് വെംഗർ.
ഇംഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സണലിന്‍റെ പരിശീലകനായാണ് വെംഗർ ശ്രദ്ധേയനായത്. 1996 മുതൽ 2018 വരെ ആഴ്സണലിന്‍റെ പരിശീലകനായിരുന്നു വെംഗർ. വെംഗറിന് കീഴിൽ ആഴ്സണൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴ് എഫ്എ കപ്പുകളും നേടിയിട്ടുണ്ട്.