Latest

ഒരേ യുവാവിനെ വിവാഹം ചെയ്ത് ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ

മുംബൈ: ഒരേ യുവാവിനെ വിവാഹം കഴിച്ച് ഇരട്ട സഹോദരിമാർ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ഐടി എഞ്ചിനീയർമാരായ പിങ്കി, റിങ്കി എന്നിവരാണ് അതുൽ എന്ന സുഹൃത്തിനെ വിവാഹം കഴിച്ചത്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മുംബൈയിൽ ഐടി എഞ്ചിനീയർമാരായ ഇവർ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ വച്ചാണ് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതൽ ഒരുമിച്ച് വളർന്ന ഇവർക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനമെടുക്കുവാൻ കാരണമായത് എന്ന് പറയുന്നു. വിവാദമായ വിവാഹത്തിന് യുവതികളുടെയും പുരുഷന്റെയും വീട്ടുകാർ സമ്മതിച്ചു.

അമ്മയ്ക്കൊപ്പമാണ് അച്ഛൻ മരിച്ച പെൺകുട്ടികൾ താമസിച്ചിരുന്നത്. അതുലിന്റെ കാറിലാണ് അമ്മയുടെ ചികിത്സയ്ക്കായി ഇവർ ആശുപത്രിയിൽ പോയിരുന്നത്. ഇങ്ങനെ പരസ്പരം അടുക്കുകയായിരുന്നു.

എന്നാൽ ഈ വിവാഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവാഹം നിയമപരമാണോയെന്നാണ് പലരും സംശയിക്കുന്നത്.