മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കെതിരായ ആക്രമണം; 2 പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ ആറ് പൊലീസുകാരെ കണ്ണൂർ അഡി. സെഷൻസ് കോടതിയിൽ ഇന്നലെ വിസ്തരിച്ചു. സംഭവസമയത്ത് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച 2 പേരെ കണ്ണൂർ ഡിവൈഎസ്പി ആയിരുന്ന പി. സുകുമാരൻ തിരിച്ചറിഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞ പ്രതിയാണ് ചാലാട്ടെ ദീപക്കെന്നും കണ്ണപുരം ബിജു പറമ്പത്ത് ട്രാഫിക് കോൺ കാറിലേക്ക് വലിച്ചെറിഞ്ഞെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
അഡീഷണൽ എസ്.ഐമാരായിരുന്ന പി.കനകരാജ്, മോഹന്ദാസ്, കൂത്തുപറമ്പ് എസ്.ഐ ആയിരുന്ന അരുൺ ദാസ്, എസ്.ഐ അനിൽകുമാർ, സി.പി.ഒ സുഭാഷ് എന്നിവരെയാണ് വിസ്തരിച്ചത്. 2013 ഒക്ടോബർ 27ന് കേരള പൊലീസ് അത്ലറ്റിക്സ് മീറ്റിന്‍റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്.