‘ജയ ജയ ജയ ജയഹേ’ ഡിസംബര്‍ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. സംവിധായകൻ വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ജാനേമൻ’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിയിലധികം രൂപ നേടി. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസണും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.