രാജ്യത്തെ ഗോതമ്പ് കൃഷിയിൽ ഉണർവ്; വർദ്ധനവ് 25 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷി വിസ്തൃതിയിൽ 25 ശതമാനം വർദ്ധനവുണ്ടായി. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശങ്ങളിൽ വിള വിതച്ചതാണ് കാരണം.

രാജ്യത്ത് ഗോതമ്പിന്‍റെ ഉയർന്ന വിലയും സർക്കാരിന്റെ കൈവശമുള്ള കുറഞ്ഞ സ്റ്റോക്കും കൃഷി വർദ്ധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങളിൽ വിപണി ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികൾ ഗോതമ്പ് കൃഷിയിലേക്ക് കടന്നിട്ടുണ്ട്. 

കാർഷിക മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. മൊത്തത്തിൽ, ഗോതമ്പ് സാധാരണയായി 30 മുതൽ 31 ദശലക്ഷം ഹെക്ടർ ഭൂമിയിലാണ് വിതയ്ക്കുന്നു.