മോഹന്‍ലാലിന്റെ ‘എലോണ്‍’ റിലീസ് ജനുവരിയില്‍
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ എലോണിന്റെ സെൻസറിംഗ് പൂർത്തിയായി. യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ജനുവരിയിൽ തീയേറ്ററുകളിലെത്തും. വെറും 17 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിലെ ഏക അഭിനേതാവ് മോഹൻലാൽ ആണെന്നാണ് റിപ്പോർട്ടുകൾ.
ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് തിയറ്റര്‍ റിലീസ് തീരുമാനിക്കുകയായിരുന്നു. രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ് ആണ്.