ഭീമ കൊറേഗാവ് കേസ്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് സ്ഥാപനം. ആഴ്സണൽ കൺൾട്ടിംഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കേസിൽ കുടുക്കാൻ ഹാക്കിംഗിലൂടെ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ കൃത്രിമ രേഖകൾ സ്ഥാപിച്ചെന്നും ഈ രേഖകൾ എൻ.ഐ.എ കുറ്റപത്രത്തിൽ എഴുതിച്ചേർത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

മാവോയിസ്റ്റുകളുടെ കത്തുകൾ എന്ന പേരിൽ പ്രചരിച്ചവയുൾപ്പെടെ 44 രേഖകളാണ് ലാപ്ടോപ്പിൽ സ്ഥാപിച്ചത്. 2014 നും 2019 ജൂൺ 11 നും ഇടയിലുള്ള കാലയളവിൽ ഹാക്കിംഗ് നടന്നു. ഹാക്കിംന് പിന്നിലുള്ളവരെ കണ്ടെത്താതിരിക്കാനും ഹാക്കർമാർ ശ്രമിച്ചിട്ടുണ്ട്.

ജൂൺ 12 നാണ് സ്വാമിയുടെ ലാപ്ടോപ്പ് പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതികളായ റോണ വിൽസ്, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരുടെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. മൂന്ന് പേരുടെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തതിന് പിന്നിൽ ഒരാൾ തന്നെയാണെന്നും അമേരിക്കൻ കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.