പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ എം.പി റിജിൽ അറസ്റ്റിൽ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ കോടികളുടെ തട്ടിപ്പ് കേസിൽ മുക്കത്തെ ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് കോർപ്പറേഷന് മാത്രം 10.62 കോടി രൂപ നഷ്ടമായിട്ടുണ്ട്. കോർപ്പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നതായും റിപ്പോർട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷനുകളുടെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ചില അക്കൗണ്ടുകളിൽ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.