ആദ്യ ദിനം “അവതാർ: ദി വേ ഓഫ് വാട്ടർ” നേടിയത് 17 മില്യൺ ഡോളർ

യുഎസ്: “അവതാർ: ദി വേ ഓഫ് വാട്ടർ” വ്യാഴാഴ്ച രാത്രി റിലീസ് ചെയ്തതിന് ശേഷം യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 ദശലക്ഷം ഡോളർ നേടി. റിപ്പോർട്ടുകൾ പ്രകാരം, അവതാറിന്‍റെ പുതിയ പതിപ്പിന് ഡിസ്നിയുടെ അടുത്തിടെ പുറത്തിറങ്ങിയ “ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറിനൊപ്പം” എത്താൻ കഴിഞ്ഞില്ല. ബ്ലാക്ക് പാന്തർ യുഎസ്, കനേഡിയൻ തിയേറ്ററുകളിൽ ആദ്യ രാത്രിയിൽ തന്നെ 28 ദശലക്ഷം ഡോളർ നേടിയിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര വിപണിയിൽ എക്കാലത്തെയും പണം വാരിപ്പടമായിരുന്ന അവതാറിന്‍റെ തുടർച്ച ബുധനാഴ്ച തുടങ്ങിയ പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളർ നേടി.

“ദി വേ ഓഫ് വാട്ടർ” അതിന്‍റെ നിർമ്മാണച്ചെലവ് വീണ്ടെടുക്കുമോ എന്നതാണ് ഹോളിവുഡിന്‍റെ പ്രധാന ചോദ്യം. ജിക്യു മാഗസിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, “ദി വേ ഓഫ് വാട്ടർ” നിർമ്മാതാക്കൾക്ക് ഒരു ബ്രേക്ക്-ഈവൻ ആകണമെങ്കിൽ ടിക്കറ്റ് നിരക്ക് വിഭജനത്തിന് ശേഷം തിയേറ്ററുകളിൽ നിന്ന് കുറഞ്ഞത് 2 ബില്യൺ ഡോളർ സമ്പാദിക്കേണ്ടി വരും.