ഇടതുപക്ഷം ഇതുവരെ ലീഗിനെ ക്ഷണിച്ചിട്ടില്ല, ക്ഷണിച്ചാല്‍ നോക്കാം; സാദിഖലി തങ്ങൾ
കോഴിക്കോട്: സി.പി.എമ്മും ഇടതുപക്ഷവും ഇതുവരെ മുസ്ലിം ലീഗിനെ തങ്ങളുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയൂവെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ.
സി.പി.എമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷവുമായുള്ള ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല.
മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ ഇടതുപക്ഷം ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നും. ഇപ്പോൾ തങ്ങൾ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും അതിന് നേതൃത്വം നൽകേണ്ടത് കോൺഗ്രസാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.