ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അറിയിച്ചിരുന്നോ? പാർലമെന്റിൽ ഉന്നയിച്ച് അടൂർ പ്രകാശ്
ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിരുന്നോ എന്നായിരുന്നു ആറ്റിങ്ങൽ എംപിയുടെ ചോദ്യം. എന്നാൽ ഇക്കാര്യം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ ദേവി പ്രതികരിച്ചു.
ഗവർണർമാരെ ചാൻസലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമപ്രകാരമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു. കേരളത്തിലെ ഈ വിഷയം സർക്കാർ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അന്നപൂർണ ദേവി, അടുത്തിടെ ചില സംസ്ഥാനങ്ങളിലെ ഗവർണർമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ശുപാർശ വന്നിട്ടുണ്ടെന്നും പറഞ്ഞു.