വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ വെറും ആറ് റണ്‍സിന് ഓള്‍ഔട്ടായി സിക്കിം

സൂറത്ത്: ആഭ്യന്തര അണ്ടർ 16 ടൂർണമെന്‍റായ വിജയ് മർച്ചന്‍റ് ട്രോഫിയിൽ സിക്കിം ക്രിക്കറ്റ് ടീം ഒരു ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് സിക്കിം ടീമിന് ഈ നാണക്കേട് നേരിടേണ്ടി വന്നത്. ആദ്യ ഇന്നിംഗ്സിൽ 43 റൺസിന് ഓൾ ഔട്ടായ സിക്കിം രണ്ടാം ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. ഇന്നിങ്സിനും 365 റൺസിനുമാണ് സിക്കിം തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ മനാൽ ചൗഹാൻ (170), പ്രതീക് ശുക്ല (86), ആര്യൻ ഖുശ്വാഹ (43), ഹർഷിത് യാദവ് (43) എന്നിവരാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറർമാർ.

ആദ്യ ഇന്നിങ്സിൽ സിക്കിം 43 റൺസിന് ഓൾഔട്ടായി. ഫോളോ ഓൺ ചെയ്ത സിക്കിം രണ്ടാം ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. 9.3 ഓവർ മാത്രമാണ് സിക്കിമിന്‍റെ ഇന്നിങ്സ് നീണ്ടുനിന്നത്. ഇവരിൽ എട്ടുപേർ ഇന്നിങ്സിൽ പൂജ്യമായി മടങ്ങി. അവനീഷ് (4), അഖ്ഷയാദ് (2) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.