അവധിക്കാല യാത്രാ ക്ലേശം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു
തിരുവനന്തപുരം: ക്രിസ്മസ് വിന്റർ സ്പെഷ്യലായി കൊച്ചുവേളി-മൈസൂരു റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു. മൈസൂരു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ മെയ് 24, 26 തീയതികളിൽ സർവീസ് നടത്തും. അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.
നേരത്തെ 51 സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരുന്നത്. ക്രിസ്മസ്, പുതുവത്സര മാസങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങി. എറണാകുളം ജംഗ്ഷൻ-ചെന്നൈ, ചെന്നൈ എഗ്മോർ-കൊല്ലം, എറണാകുളം ജംഗ്ഷൻ-വേളാങ്കണ്ണി, എറണാകുളം ജംഗ്ഷൻ-താംബരം റൂട്ടുകളിലും തിരിച്ചും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
പാലക്കാട്, ചെങ്കോട്ട എന്നിവിടങ്ങൾ വഴിയാണ് അധിക ട്രെയിനുകൾ. ഇന്ന് മുതൽ ജനുവരി രണ്ട് വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.