സന്തോഷ് ട്രോഫി; ഇത്തവണ മേഖലാ മത്സരമില്ല, 6 ഗ്രൂപ്പുകൾ, ഫൈനൽ സൗദിയിൽ
ഗ്രൂപ്പ് തിരിച്ചുള്ള പ്രാഥമിക മത്സരങ്ങൾക്കും വിദേശ ഫൈനലിനും വേദിയൊരുക്കി സന്തോഷ് ട്രോഫി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാഥമിക മത്സരങ്ങൾ മേഖല തിരിച്ചാണ് നടക്കുന്നത്. ഇത്തവണ മേഖലാ മത്സരമില്ല. പകരം, എല്ലാ ടീമുകളെയും ആറ് ഗ്രൂപ്പുകളായി ഉൾപ്പെടുത്തിയെന്ന് എഐഎഫ്എഫ് കോമ്പറ്റീഷൻ കമ്മിറ്റി അധ്യക്ഷൻ പി അനിൽ കുമാർ പറഞ്ഞു.
ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഡൽഹിയിൽ ഇന്ന് മത്സരങ്ങൾ ആരംഭിക്കും. മിസോറം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം ഗ്രൂപ്പ് രണ്ടിലുള്ളത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
ജനുവരി അവസാനത്തോടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും പൂർത്തിയാക്കി ഫെബ്രുവരിയിൽ നോക്കൗട്ട് റൗണ്ട് ആരംഭിക്കുകയാണ് ലക്ഷ്യം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദി അറേബ്യയിൽ നടക്കും.