ദുരിതക്കൊയ്ത്തിന് അവസാനം; നെല്‍ കർഷകർക്കാശ്വാസമായി 272 കോടി രൂപ
തിരുവനന്തപുരം: നെൽ കർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട തുകയിൽ നിന്ന് 272 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എല്ലാ കർഷകർക്കുമുള്ള തുകയുടെ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആകെ 484 കോടി രൂപയുടെ നെല്ലാണ് സംസ്ഥാനത്ത് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. ബാക്കി തുക കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ധാരണയായിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 200 കോടിയിലധികം രൂപ ഇനിയും നൽകാനുണ്ട്.