മദ്യപിച്ച് നൃത്തം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെയും പ്രസിഡന്‍റിനെയും പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐയിലും സംഘടനാ നടപടി. എസ്എഫ്ഐ ജില്ലാ ഭാരവാഹികളെ തൽസ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥൻ, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. മദ്യലഹരിയിൽ സംസ്കൃത കോളേജ് പരിസരത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ മാറ്റാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് ജോബിൻ ജോസിനോട് വിശദീകരണം തേടും.

സിപിഎമ്മിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച തിരുവനന്തപുരം നേമത്തെ ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്നടക്കം സസ്പെൻഡ് ചെയ്തു എന്നതാണ്. അഭിജിത്തിനെ സി.പി.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.