അമേരിക്കയിൽ അതിശൈത്യം തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുണ്ടായ ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഏകദേശം 2 കോടിയോളം ആളുകളെ ഇതുവരെ ശൈത്യം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ 15 ലക്ഷത്തോളം വീടുകൾ ഇരുട്ടിലാണ്. നിരവധി വിമാനങ്ങൾ റദ്ദാക്കി.
മൊണ്ടാനയിലെ എൽക്ക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസാണ് രാത്രിയിലെ താപനില രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയയിലും മിഷിഗണിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്-കാനഡ അതിർത്തിയിൽ, ജീവിതം വളരെ ദുസ്സഹമായി തുടരുകയാണ്.