ബജറ്റ് അവതരണം; ജനുവരിയിൽ നടത്താനുള്ള ആലോചനയിൽ സർക്കാർ
തിരുവനന്തപുരം: ജനുവരി അവസാന വാരം ബജറ്റ് അവതരണം നടത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാൻ സർക്കാർ ആലോചന. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ തീരുമാനം. സമ്മേളനം പിരിഞ്ഞ വിവരം സർക്കാർ ഇതുവരെ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുകയാണ്. നിയമസഭാ സമ്മേളനം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.