ഇ പി വിവാദം; ആദ്യ പ്രതികരണവുമായി എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബിയിൽ ചർച്ചയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ഇതാദ്യമായാണ് എംവി ഗോവിന്ദൻ പ്രതികരിക്കുന്നത്.
അതേസമയം, സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ.പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ നിർധനരായ കുട്ടികൾക്ക് നൽകിയ വീടിന്റെ താക്കോൽദാനച്ചടങ്ങിൽ ഇ.പി പങ്കെടുത്തു.
കാത്തിരുന്ന പത്രപ്രവർത്തകർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു പുഞ്ചിരി മാത്രമായിരുന്നു. വേദിയിൽ നാടിന്റെ വികസനത്തെ കുറിച്ച് മാത്രമാണ് ഇ പി ജയരാജൻ സംസാരിച്ചത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും എഴുതാം എന്നായിരുന്നു മറുപടി.