കനത്ത മഴയിൽ വെള്ളക്കെട്ട്; കുവൈത്തിലെ പ്രധാന റോഡുകൾ അടച്ചു
കുവൈറ്റ് : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ഫഹാഹീലിലെ നിരവധി റോഡുകൾ അടച്ചതായി കുവൈറ്റ് മന്ത്രാലയം. ഉമ്മുൽ- ഹൈമാനിലേക്കുള്ള ഫഹാഹീൽ റോഡ്, അൽ-കൗട്ട് കോംപ്ലക്സിലേക്കുള്ള ഫഹാഹീൽ തീരദേശ റോഡ്, ഷുഐബ പോർട്ട് വെയർഹൗസ് റോഡ് തുടങ്ങിയവ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആലിപ്പഴത്തോടൊപ്പമുള്ള ഇടത്തരം മുതൽ കനത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പും കേന്ദ്രം നൽകി. കാറ്റ് മണിക്കൂറിൽ 55 കി.മീ കവിയാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയും.
കനത്ത മഴയെത്തുടർന്ന് നിരവധി പ്രധാന റോഡുകളിൽ വെള്ളം കെട്ടിനിന്നതിനെത്തുടർന്നാണ് റോഡുകൾ അടച്ചത്.