‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ’; ചർച്ചയായി തരൂരിൻ്റെ മന്നം ജയന്തി സമ്മേളന പ്രസംഗം
കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ കാണാൻ കഴിയില്ലെന്ന് മന്നം 80 വർഷങ്ങൾക്കു മുന്നേ പറഞ്ഞത് താനിപ്പോൾ രാഷ്ട്രീയത്തിൽ അനിഭവിക്കുന്നുവെന്ന് തരൂർ പറഞ്ഞു. മുൻപ് പെരുന്നയിൽ പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തരൂരിൻ്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നേരത്തെ ഞാൻ തരൂരിനെ ‘ഡൽഹി നായർ’ എന്നാണ് വിളിച്ചിരുന്നത്.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്നും സുകുമാരനായർ പറഞ്ഞു.
10 വർഷത്തിന് ശേഷമാണ് മന്നം ജയന്തി സമ്മേളനത്തിലേക്ക് ഒരു കോൺഗ്രസ് നേതാവിനെ എൻഎസ്എസ് ക്ഷണിക്കുന്നത്. സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്‍റെ പ്രസ്താവനയാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്.